Type Here to Get Search Results !

ക്വാറി സമരം പിൻവലിച്ചു



സർക്കാരിന്റെ പുതിയ ക്വാറി നയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് കണ്ണൂർ ജില്ലയിൽ ക്വാറി ഉടമകൾ നടത്തിയ സമരം പിൻവലിച്ചു. കളക്ടറേറ്റിൽ എഡിഎം കെ.കെ ദിവാകരനുമായി ക്വാറി ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.


നികുതികൾക്ക് പുറമെ എല്ലാ ക്വാറി- ക്രഷർ ഉത്പന്നങ്ങൾക്കും നാല് രൂപ വർധന അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതോടെ മാർച്ച്‌ 31-ൽ നിലനിന്നിരുന്ന വിലയിൽ നിന്ന് നാല് രൂപ കൂടി.


അടുത്ത ദിവസം മുതൽ ജില്ലയിലെ ക്വാറികളും ക്രഷറുകളും തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ ക്വാറി- ക്രഷർ ഇസി ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ചർച്ചയിൽ യു സെയ്ത്, രാജീവൻ പാനൂർ, വി കെ ബെന്നി, നസീർ പേരട്ട, ഷാജി പയ്യാവൂർ, സിറിൽ ജോസ്, മനോഹരൻ മട്ടന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad