ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം വീട് തകര്‍ത്തു.
രാജന്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കാട്ടാന ആക്രമണം.
അരിക്കൊമ്ബനെ പിടികൂടിയ സ്ഥലത്ത് ഇന്നലെ പിടിയാനകളും കുട്ടിയാനകളും അടക്കം ആനക്കൂട്ടത്തെ ഇന്നലെ കണ്ടെത്തിയിരുന്നു. ചക്കക്കൊമ്ബനും പ്രദേശത്ത് ചുറ്റിയടിക്കുന്നുണ്ടായിരുന്നു. അരിക്കൊമ്ബനെ തേടിയാണ് ആനക്കൂട്ടം അവിടെ തമ്ബടിച്ചതെന്നാണ് നിഗമനം.
ആ ആനക്കൂട്ടമാണ് വീടു തകര്‍ത്തത്. അരിക്കൊമ്ബനെ കാടു കടത്തിയതിന്റെ വൈരാഗ്യം തീര്‍ത്തതാണോ ഇതെന്നും നാട്ടുകാര്‍ സംശയിക്കുന്നു. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീണ്ടമുണ്ടായേക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.