തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം മത്സ്യബന്ധനത്തിന് തടസ്സമില്ല.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി 'മോക്ക' ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്. തുടക്കത്തില്‍ മെയ് 11 വരെ വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്-മ്യാന്മര്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ ഭാഗമായാണ് വരുന്ന നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്.11 ന് സംസ്ഥാനത്തുടനീളം ശക്തമായ മഴ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. തീരദേശത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത സ്വീകരിക്കണം. ഒപ്പം ജാഗ്രത നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അറിയിപ്പുണ്ട്.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
May 10, 2023
0
Tags