മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് വേദിയൊരുക്കുന്ന സ്റ്റേഡിയങ്ങള്‍ സംബന്ധിച്ച് തീരുമാനമായതായി റിപ്പോര്‍ട്ട്. അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി, ഇന്‍ഡോര്‍, ധരംശാല, ഗുവാഹത്തി, റായ്പുര്‍, മുംബൈ എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക എന്ന ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ബിസിസിഐ ഇതുവരെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അഹമ്മദാബാദില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെ നവംബര്‍ 19ന് ഫൈനല്‍ മത്സരം നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ ആണെന്നും ചെന്നൈ ആയിരിക്കും വേദിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ കഴിഞ്ഞാല്‍ ഉടൻ ബിസിസിഐ ഔദ്യോഗികമായി വേദികള്‍ പ്രഖ്യാപിക്കുമെന്നും ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ലോകകപ്പ് വേദിക്കായി പരിഗണിക്കപ്പെട്ടുവെന്ന് നേരത്തെ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുക. ആകെ 48 കളികളുമുണ്ടാകും. നേരത്തെ, . അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് വേദികളിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുകയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ അഹമ്മദാബാദില്‍ മാത്രമാണ് ഇന്ത്യ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുക. പണ്ട് അണ്‍സോള്‍ഡ് ആയ അതേ ഹാര്‍ദിക്! വന്ന വഴി മറന്നാൽ, വിമർശനത്തിന് മുംബൈ മറുപടി നൽകുന്നത് ഇവരിലൂടെ...
കാത്തിരുന്ന പ്രഖ്യാപനം ഉടൻ; ഏകദിന ലോകകപ്പ് വേദികളില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്, തിരുവനന്തപുരത്തിന് നിരാശ?
May 10, 2023
Tags