Type Here to Get Search Results !

ബോട്ടിൽ എത്ര പേർക്ക് കയറാം; ഇം​ഗ്ലീഷിലുംമലയാളത്തിലുംഎഴുതിവെക്കണമെന്ന് ഹൈക്കോടതി



കൊച്ചി: ബോട്ടില്‍ ആളുകളെകയറ്റുന്നതില്‍നിയന്ത്രണംവേണമെന്ന് ഹൈക്കോടതി. ബോട്ടില്‍അനുവദനീയമായവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. ഇത് ഇംഗ്ലീഷിലുംമലയാളത്തിലും എഴുതി വെക്കണം. അപ്പര്‍ഡെക്കില്‍എത്രപേരാണ്അനുവദനീയമായിട്ടുള്ളത് എന്നതും എഴുതിപ്രദര്‍ശിപ്പിക്കണമെന്ന്കോടതിനിര്‍ദേശിച്ചു. 


ബോട്ടില്‍ആളെകയറ്റുന്നിടത്ത് എത്രപേര്‍ക്ക് കയറാനാകും എന്ന കാര്യംഎഴുതിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.അനുവദനീയമായഎണ്ണംആളുകളാണ്ബോട്ടില്‍കയറിയിട്ടുള്ളതെന്ന്സ്രാങ്ക്ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.


ആളുകൾ കയറാൻ പാടില്ലാത്തസ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണം. ലൈഫ് ജാക്കറ്റില്ലാതെ യാത്ര അനുവദിക്കരുത്. ബോട്ടുയാത്രാനിയമങ്ങള്‍ കര്‍ശനമാക്കി ഉത്തരവ്ഇറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 


താനൂര്‍ബോട്ടപകടത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ടില്‍ 22 പേര്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയാണ്ഉണ്ടായിരുന്നത്. എന്നാല്‍ 37 പേര്‍ കയറി. ഓവര്‍ ലോഡാണ്അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ചൂണ്ടിക്കാട്ടി.അഡ്വ.വി.എംശ്യാംകുമാറിനെ കേസില്‍ അമിക്കസ്ക്യൂറിയായിഹൈക്കോടതിനിയമിച്ചു





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad