Type Here to Get Search Results !

എസ്എസ്എൽസി ഫലം അറിയാൻ കാത്തുനിന്നില്ല, ഓട്ടോ അപകടം ജീവൻ കവർന്നു ; സാരംഗ് ഇനി മറ്റുള്ളവരിലൂടെ ജീവിക്കും



കല്ലമ്ബലം : ആശുപത്രിയില്‍പ്പോയി മടങ്ങുമ്ബോള്‍ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചുആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി.ബിനേഷ്കുമാര്‍, ജി.ടി.രജനി ദമ്ബതിമാരുടെ മകന്‍ സാരംഗ് (15) ആണ് മരിച്ചത്. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്‌.എസ്.എസില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഫലംകാത്തിരിക്കുകയായിരുന്നു.


കല്ലമ്ബലം-നഗരൂര്‍ റോഡില്‍ വടകോട്ട് കാവിന് സമീപം 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്ബോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച്‌ റോഡില്‍ മറിയുകയായിരുന്നു.ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് തെറിച്ച്‌ റോഡില്‍വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സിയിലായിരുന്നു. ബുധനാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.


തുടര്‍ന്ന് സാരംഗിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ രക്ഷിതാക്കള്‍ സമ്മതമറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്ന് വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും. കല്ലമ്ബലം കെ.ടി.സി.ടി. കോളേജിലെ ബിരുദവിദ്യാര്‍ഥി യശ്വന്ത് സഹോദരനാണ്.


വെള്ളിയാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിക്കുമ്ബോള്‍ തന്റെ ഫലമറിയാന്‍ കൂട്ടുകാര്‍ക്കൊപ്പം സാരംഗ് ഉണ്ടാകില്ല. എങ്കിലും വിവിധ ശരീരങ്ങളിലിരുന്ന് സാരംഗ്അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ മൃതസഞ്ജീവനി വഴി ദാനംചെയ്തു.അവയവദാനത്തിന്റെ സാധ്യത ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ മാതാപിതാക്കള്‍ സമ്മതം മൂളുകയായിരുന്നു. ചിത്രകലാ അധ്യാപകനായ ബിനേഷ്കുമാറിന്റെയും രജനിയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് സാരംഗ്. ഫുട്ബോള്‍ കളിക്കാരനാവുകയെന്നതായിരുന്നു സാരംഗിന്റെ സ്വപ്നം. രണ്ടാഴ്ച മുന്‍പ് നിലയ്ക്കാമുക്കില്‍ കൂട്ടുകാര്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്ത സാരംഗ്കളിക്കിടെ വീണ് കാലിനു പൊട്ടലുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു. 13-ന് രാവിലെ അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. തുടര്‍ന്ന് കല്ലമ്ബലത്തിനു സമീപം പാവല്ലയിലുള്ള അമ്മയുടെ കുടുംബവീട്ടിലെത്തി. അവിടെനിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്ഞങ്ങളുടെ കുഞ്ഞ് ഞങ്ങള്‍ക്കു നഷ്ടമായി. മറ്റുള്ളവര്‍ക്ക് അവന്റെ ശരീരം പുതുജീവിതം നല്‍കുമെങ്കില്‍ അതുതന്നെ പുണ്യം. ഞങ്ങളുടെ തീരുമാനത്തില്‍ മോനും സന്തോഷിക്കുന്നുണ്ടാകും' സങ്കടക്കടല്‍ ഉള്ളിലടക്കി ബിനേഷ്കുമാര്‍ പറയുന്നു.


കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിയണമെന്ന് അവന് വലിയ ആഗ്രഹമുണ്ടായിരുന്നു. മാതാപിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഘാടകര്‍ അവനണിയാനുള്ള ജഴ്സി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ കിടക്കുമ്ബോള്‍ എന്തുവേണമെന്നു ചോദിച്ച അമ്മാവനോട് തനിക്ക് ഫുട്ബോള്‍ കളിക്കാനൊരു ഷൂവേണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം അതും വാങ്ങിയെത്തിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ആഗ്രഹിച്ച ജഴ്സിയും ഷൂവുമണിഞ്ഞ് സാരംഗ് അവസാനമായി വിദ്യാലയമുറ്റത്തെത്തും. ബോയ്സ് എച്ച്‌.എസ്.എസ്. അങ്കണത്തില്‍ പൊതുദര്‍ശനത്തിനു ശേഷമായിരിക്കും മൃതദേഹം വീട്ടിലേയ്ക്കു കൊണ്ടുപോകുന്നത്. മൂന്നുമണിയോടെ പരീക്ഷാഫലത്തിന്റെ ആരവം നാടെങ്ങും നിറയുമ്ബോള്‍ ഈ സ്കൂളില്‍ പ്രിയപ്പെട്ടവന്റെ വേര്‍പാടിന്റെ നൊമ്ബരമാകും തളംകെട്ടുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad