ഇടുക്കി: മൂന്നാര്‍ കല്ലാര്‍ എസ്റ്റേറ്റ് മേഖലയില്‍ കടുവയിറങ്ങി. എസ്റ്റേറ്റില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പ് ഡ്രൈവറും തൊഴിലാളികളുമാണ് കടുവയെ കണ്ടത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് സംഭവം.
രണ്ട് കടുവകളെ കണ്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നേരത്തെ പ്രദേശത്ത് നിന്നും കടുവയെ പിടികൂടിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും കടുവയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ ചാകുന്ന സ്ഥിതിയുണ്ടായിരുന്നു.
തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ജനവാസ മേഖലയിലെ കടുവയുടെ സാന്നിധ്യം ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്.