Type Here to Get Search Results !

ന്യൂനമർദ്ദപാത്തി, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും; ജാഗ്രത നിർദ്ദേശം പുതുക്കി, 7 ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന  യെല്ലോ അലർട്ട്  ഉച്ചയോടെ 7 ജില്ലകളിലേക്ക് നീട്ടുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ മഴ സാധ്യത ശക്തമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മെയ് മാസം മഴക്കാലമാകും! ആദ്യ ദിനങ്ങളിൽ ശക്തമായ മഴയെന്ന് പ്രവചനം

Top Post Ad

Below Post Ad