കൊച്ചി: മൂന്നുദിവസത്തെ തുടര്‍ച്ചയായ വില വര്‍ധനക്ക് ശേഷം സ്വര്‍ണത്തിന് ഇന്ന് പവന് 560 രൂപ കുറഞ്ഞു. 45,200 രൂപയാണ് ഇന്നത്തെ വില.
ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1200 രൂപ കൂടിയിരുന്നു. മേയ് രണ്ടിന് 44,560 രൂപയായിരുന്നു. മൂന്നിന് 45,200 രൂപയായും മേയ് നാലിന് 45,600 രൂപയായും ഉയര്‍ന്നു. ഇന്നലെ 45,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്നവിലയാണ് ഇത്.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്ബദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് അഞ്ചില്‍ നിന്നും അഞ്ചേകാല്‍ ശതമാനമാക്കി ഉയര്‍ത്തിയതുമാണ് സ്വര്‍ണ വില പുതിയ റിക്കാര്‍ഡിലേക്ക് ഉയരാന്‍ ഇടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യു.എസ് സമ്ബദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.