Type Here to Get Search Results !

എൽ.ഇ.ഡി ലൈറ്റുകൾക്കും ഇനി പിടിവീഴും; 5000 രൂപ പിഴ



തിരുവനന്തപുരം: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഡംബര ലൈറ്റുകൾക്കും കനത്ത പിഴ വരുന്നു. ലൈറ്റൊന്നിന് 5,000 രൂപ വച്ച് പിഴയീടാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ കുത്തനെ ഉയർത്തുന്നത്.

അനധികൃതമായി ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോ മുതൽ മുകളിലോട്ടുള്ള വാഹനങ്ങൾക്കാണ് നിയമം ബാധകം. മൾട്ടി കളർ എൽ.ഇ.ഡി, ലേസർ, നിയോൺ ലൈറ്റ്, ഫ്ലാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ച വാഹനങ്ങൾക്കാണ് ഉയർന്ന പിഴ ചുമത്താൻ കോടതി ഉത്തരവിട്ടത്. കാൽ നടയാത്രക്കാരുൾപ്പെടെ റോഡിലെ മറ്റ് വാഹന ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് കോടതി ഇടപെടൽ. വാഹന പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഇത്തരം ലൈറ്റുകൾ അവിടെ വച്ച് തന്നെ അഴിച്ചുമാറ്റിക്കുന്നതിനൊപ്പം ഓരോ ലൈറ്റിനും 5000 രൂപ വച്ച് വാഹന ഉടമക്ക് പിഴയും ചുമത്തും. നിലവിവൽ ഇത്തരം ഗതാഗത നിയമ ലംഘനത്തിന് 250 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കുന്നത്. ഗുഡ്സ് വാഹനങ്ങളിലെ ലോഡുമായി ബന്ധപ്പെട്ട് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന്റെ ഹരജി തീർപ്പാക്കിയ ഉത്തരവിലാണ് വാഹനങ്ങളിലെ ലൈറ്റുകളുടെ അനധികൃത ഉപയോഗത്തിന് കോടതി തടയിട്ടത്. നേരത്തെ ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളുടെ ഉപയോഗത്തിൽ എം.വി.ഡി വ്യാപക പരിശോധന നടത്തി പിഴയിട്ടിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad