Type Here to Get Search Results !

കഴുകി വൃത്തിയാക്കാൻ നൽകിയ സ്‌കൂട്ടറുമായി സഹോദര പുത്രൻ റോട്ടിലിറങ്ങി, പിതൃ സഹോദരന് 30,250 രൂപ പിഴ



തിരൂർ: ലൈസൻസില്ലാതെ 15കാരൻ ബൈക്ക് ഓടിച്ച കേസിൽ ആർ സി ഓണറായ പിതൃ സഹോദരന് 30,250 രൂപ പിഴ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പിഴയും, കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്. 


തിരൂർ അന്നാര അമ്മിയങ്കര സന്തോഷ് തന്റെ സ്കൂട്ടർ കഴുകി വൃത്തിയാക്കാൻ സഹോദര പുത്രനെ ഏൽപിക്കുകയായിരുന്നു. കഴുകി കഴിഞ്ഞപ്പോൾ സ്കൂട്ടറുമായി ഇയാൾ

റോഡിലേക്കിറങ്ങി. വാഹന പരിശോധന നടത്തിയിരുന്ന തിരൂർ എസ് ഐ സി വി ഹരിദാസനും സംഘവും കുട്ടിയെ പിടികൂടുകയും പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. മാർച്ച് മാസം 23നായിരുന്നു സംഭവം.


ഇന്ത്യൻ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ, മോട്ടോർ ആക്ടിലെ 180 വകുപ്പ് പ്രകാരം 5000 രൂപ പിഴ, 199 എ പ്രകാരം 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ച്ച ജയിൽ ശിക്ഷ അനുഭവിക്കണമെന്നതിനാൽ സന്തോഷ് കോടതിയിൽ പണം കെട്ടിവെച്ച് വൈകുന്നേരത്തോടെ പുറത്തിറങ്ങി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad