Type Here to Get Search Results !

അമ്പത്തെട്ട്‌ രാജ്യത്തായി ഭക്ഷണം കിട്ടാതെ 25.8 കോടി പേർക്ക്



അമ്പത്തെട്ട്‌ രാജ്യത്തായി 25.8 കോടി പേർക്ക്‌ ഭക്ഷ്യസുരക്ഷയില്ലെന്ന്‌ യുഎൻ. യുഎന്നും യൂറോപ്യൻ യൂണിയനും ചേർന്ന്‌ നിയോഗിച്ച മനുഷ്യാവകാശസംഘടനകളുടെ കൂട്ടായ്മയാണ്‌ കഴിഞ്ഞവർഷത്തെ കണക്കുകൾ പുറത്തുവിട്ടത്‌. സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, ബുർഖിന ഫാസോ, ഹെയ്‌തി, നൈജീരിയ, ദക്ഷിണ സുഡാൻ, യമൻ എന്നീ രാജ്യങ്ങളിൽ ജനങ്ങൾ പട്ടിണികിടന്ന്‌ മരിക്കുന്ന അവസ്ഥയുണ്ടെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


കൊടുംപട്ടിണിയും അടിയന്തരസഹായവും ആവശ്യമായവരുടെ എണ്ണം നാലാംവർഷവും കൂടിയതായും റിപ്പോർട്ടിലുണ്ട്‌. വിവിധ രാജ്യത്തിലെ സംഘർഷങ്ങൾ, റഷ്യ–- ഉക്രയ്‌ൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയവയാണ്‌ പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്ന

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad