Type Here to Get Search Results !

മെയ് 20 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പിടിവീഴുന്നു



▫️വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന 60 മൈക്രോണിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് (SUP : Single Use Plastic) ഉൽപ്പന്നങ്ങൾക്ക്‌ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തീരുമാനമായിട്ടുണ്ട്. മെയ് 20ന് ശേഷം വ്യാപാര സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള തെർമോക്കോൾ പ്ലെയ്റ്റ്, ഗ്ലാസ്‌, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, കപ്പുകൾ, പേപ്പർ വാഴയില, എന്നീ നിരോധിത ഉൽപ്പന്നങ്ങൾ സംഭരിക്കുവാനോ വിൽപ്പന നടത്തുവാനോ പാടുള്ളതല്ല. 500ml ന് താഴെയുള്ള കുടിവെള്ള ബോട്ടിലുകളും നിരോധിത ഉത്പന്നങ്ങളിൽ പെടുന്നതാണ്.


ഓഡിറ്റോറിയം, ഹോട്ടൽ എന്നീ സ്ഥാപനങ്ങളും, കൂടുതൽ പേർ പങ്കെടുക്കുന്ന വീടുകളിലെ ചടങ്ങുകളിലും ഹരിത പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്നും നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്. 


മെയ് 20 മുതൽ ഇത്തരം നിരോധിത വസ്തുക്കൾ കണ്ടെത്തുന്നതിന് വേണ്ടി പരിശോധന നടത്തുന്നതാണ്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ പ്ലാസ്റ്റിക് നിരോധന നിയമം 2016 പ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണ്.


മത്സ്യ, മാംസ കച്ചവടക്കാർ ഗവൺമെന്റ് അംഗീകരിച്ച ജൈവ നിർമ്മിത ക്യാരി ബാഗുകളിലേക്ക് മാറേണ്ടതാണ്.


ജനങ്ങൾ ഈ ഉദ്യമത്തിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകി തുണി സഞ്ചി പോലുള്ള ഉൽപ്പന്നങ്ങളിലേക്ക് മാറേണ്ടതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad