തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ സമയക്രമം തയ്യാറായി. രാവിലെ 5.20 ന് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂര്‍ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു.
ചെങ്ങന്നൂരിലും തിരൂരിലും സമയക്രമ പ്രകാരം സ്റ്റോപ്പില്ല. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാവില്ല തിരുവനന്തപുരം–കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്ബര്‍ 20634) തിരുവനന്തപുരം– 5.20കൊല്ലം– 6.07 കോട്ടയം– 7.25 എറണാകുളം ടൗണ്‍– 8.17 തൃശൂര്‍– 9.22 ഷൊര്‍ണൂര്‍– 10.02 കോഴിക്കോട്– 11.03 കണ്ണൂര്‍– 12.03 കാസര്‍കോട്– 1.25∙ കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്ബര്‍ 20633) കാസര്‍കോട്–2.30കണ്ണൂര്‍–3.28 കോഴിക്കോട്– 4.28 ഷൊര്‍ണൂര്‍– 5.28 തൃശൂര്‍–6.03 എറണാകുളം–7.05 കോട്ടയം–8.00 കൊല്ലം– 9.18 തിരുവനന്തപുരം– 10.35