Type Here to Get Search Results !

അവഗണിച്ചാൽ നിങ്ങൾ കുഴപ്പത്തിലാകും'; ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം



ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറായ ഗൂഗിൾ ക്രോം ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡാറ്റാ സുരക്ഷാ മുന്നറിയിപ്പാണ് കേന്ദ്രം നൽകിയിരിക്കുന്നത്. അവഗണിച്ചാൽ യൂസർമാരെ വലിയ കുഴപ്പത്തിലാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.


ഉപയോക്താക്കൾ അവരുടെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും ഗൂഗിൾ ക്രോമിനെ ആശ്രയിക്കുന്നതിനാൽ, ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ ഗൂഗിൾ പതിവായി അപ്ഡേറ്റുകൾ പുറത്തിറക്കുന്നുണ്ട്. ഗൂഗിൾ കണ്ടെത്തുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന സെക്യൂരിറ്റി പാച്ചുകളുമായാണ് പുതിയ അപ്ഡേറ്റുകൾ എത്താറുള്ളത്.


ഗൂഗിൾ ക്രോം ബ്രൗസറിൽ അത്തരത്തിലുള്ള ഒരു അപകടസാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. 112.0.5615.121- വേർഷന് മുമ്പുള്ള ക്രോം ബ്രൗസർ പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.ഗൂഗിൾ ക്രോമിൽ ഒരു അപകടസാധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് വെളിപ്പെടുത്തിയത്. ഒരു സൈബർ ആക്രമണകാരിക്ക് അവർ ലക്ഷ്യമിടുന്ന സിസ്റ്റത്തിൽ അനിയന്ത്രിതമായ പ്രവേശിക്കാനും ഹാക്ക് ചെയ്യാനും മറ്റ് പല രീതിയിൽ ദുരുപയോഗം ചെയ്യാനും അനുവദിക്കുന്ന വലിയ സുരക്ഷാ പിഴവാണ് കണ്ടെത്തിയിരിക്കുന്നത്.


കഴിഞ്ഞ വർഷവും ഗൂഗിൾ ക്രോമിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളുടെ ഡാറ്റ ലീക്ക് ചെയ്യുന്നതും സിസ്റ്റം ഹാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ, പുതിയ അപ്‌ഡേറ്റിലൂടെ അന്ന് ഈ പ്രശ്‌നം ഗൂഗിൾ പരിഹരിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad