ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്കു തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിങ്ക്പൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കല്‍ക്കരി കയറ്റി വന്നതായിരുന്നു രണ്ട് തീവണ്ടികളും. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയിലേക്ക് എതിര്‍ ദിശയില്‍ വന്ന വണ്ടി ഇടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് ആയിരുന്ന രാജേഷ് പ്രതാപ് (51) ആണ് മരിച്ചത്. മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിണ്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ ചരക്കു തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു
April 19, 2023
0
Tags