കൊച്ചി: അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്ക് ആശ്വാസം. കേസ് നിലനില്‍ക്കില്ലെന്ന കെ എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സിപിഐഎം പ്രാദേശിക നേതാവാണ് പരാതി നല്‍കിയത്.ഷാജിക്കെതിരെ ഉയർന്നു വന്ന അഴിമതി ആരോപണം അദ്ധേഹത്തെ പാർടിക്കുള്ളിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഷാജിക്കെതിരെയുള്ള നീക്കങ്ങൾക്ക് കോഴക്കേസ് ആയുധമാക്കി ഒരു വിഭാഗം ലീഗിനുള്ളിൽ രംഗത്തെത്തിയിരുന്നു.
കെ എം ഷാജിക്ക് ആശ്വാസം; പ്ലസ്ടു കോഴക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി
April 13, 2023
0
Tags