▪️കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കുമെന്ന് റിപ്പോർട്ട്. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി. രണ്ട് പിറ്റ് ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു. ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കോച്ചുള്ള വന്ദേഭാരത് ട്രെയിനാകും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാനാണ് ആലോചിച്ചതെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണ് ഒടുവിൽ ധാരണയായിരിക്കുന്നത്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദിനീയമായ വേഗം. പ്രധാന നഗരങ്ങളിൽ മാത്രമാകും സ്റ്റോപ്പുണ്ടാകുക