Type Here to Get Search Results !

പാൻ കാർഡ് ആധാറുമായി മുൻപ് ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

 


പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 ആയിരുന്നു. നേരത്തെ, 2022 മാർച്ച് 31 വരെയായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പാൻ കാർഡും ആധാറും ബന്ധിപിപ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് നീട്ടുകയായിരുന്നു. ഇപ്പോൾ പാൻകാർഡ് ഉടൻ പ്രവർത്തനരഹിതമാകും എന്ന ഘട്ടത്തിൽ എത്തിയപ്പോൾ പലരും വെപ്രാളത്തിലാണ്. മൂന്ന് വർഷമായി പലപ്പോഴായി സമയം നീട്ടി നൽകിയിട്ടും ലിങ്ക് ചെയ്യാത്തവരാണ് 1000 രൂപ ഫൈനടച്ച് ലിങ്ക് ചെയ്യാൻ അക്ഷയ കേന്ദ്രത്തിൽ കയറിയിറങ്ങുന്നത്.

വ്യാജ പാൻ കാർഡുകളുടെ എണ്ണം കുറയ്ക്കുന്നതിനും അതോടൊപ്പം ആദായ നികുതി വകുപ്പിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തുന്നതിനും ഒരേ വ്യക്തിയുടെ ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടി എന്നാണ് കേന്ദ്ര സർക്കാരിന്റെ വിശതീകരണം.


ആരൊക്കെ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യണം?


അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസിൽ കൂടുതൽ പ്രായമുള്ളവർ എന്നിവർ ഒഴികെ ഇന്ത്യൻ പൗരനായ എല്ലാവരും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം.


നിങ്ങളുടെ പാൻ കാർഡ് ഇതിനകം ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയും?

അതിനായി ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാം.


ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക (https://www.incometax.gov.in/iec/foportal/).

"ക്വിക്ക് ലിങ്കുകൾ" എന്നതിന് താഴെയുള്ള "ലിങ്ക് ആധാർ സ്റ്റാറ്റസ്" എന്നതിൽ ക്ലിക്ക് ചെയ്യുക.


പാൻ, ആധാർ നമ്പർ എന്നിവ നൽകി "ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക" ക്ലിക്ക് ചെയ്യുക.


നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, സ്‌ക്രീനിലെ "പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


കാർഡുകൾ ലിങ്ക് ചെയ്‌താൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്നു എന്ന് കാണിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad