Type Here to Get Search Results !

കെഎസ്ആര്‍ടിസി ഡിപ്പോകൾക്ക് ഏകീകൃത നിറം നൽകാൻ തീരുമാനം



തിരുവനന്തപുരം.കെഎസ്ആര്‍ടിസി ഡിപ്പോകൾക്ക് ഏകീകൃത നിറം നൽകാൻ തീരുമാനം.93 ഡിപ്പോകളിലും മെയ് മാസത്തോടെ മാറ്റം കൊണ്ടുവരാനാണ് ആലോചന.ഡിപ്പോ നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഒരേ നിറം നൽകുന്നത്.


ഡിപ്പോകളിലെ അടിസ്ഥാന സൗകര്യത്തിൽ നിരന്തരം പഴി കേൾക്കുന്ന സാഹചര്യത്തിലാണ് മുഖം മിനുക്കാനുള്ള തീരുമാനം.ഈ സാമ്പത്തിക വർഷത്തെ കെഎസ്ആര്‍ടിസി യുടെ പ്രവർത്തനങ്ങളിൽ മുഖ്യ പദ്ധതിയായി ഡിപ്പോകളുടെ നവീകരണം ഉൾപ്പെടുത്തിയിരുന്നു.അന്താരാഷ്ട്ര ബസ് സ്റ്റേഷനുകളുടെ മാതൃകയിലേക്ക് ഡിപ്പോകളെ ഉയർത്തുകയാണ് ലക്ഷ്യം.93 ഡിപ്പോകളിലും മെയ് മാസത്തോടെ മാറ്റം കൊണ്ടു വരും.

ഏത് നിറം വേണമെന്ന് തീരുമാനിക്കാൻ കെഎസ്ആര്‍ടിസി CMD യെ ഗതാഗത മന്ത്രി ആന്റണി രാജു ചുമതലപെടുത്തി.ഇതോടൊപ്പം യാത്രക്കാർക്ക് ഇരിക്കാൻ പുതിയ കസേര, എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതടക്കം നവീകരണത്തിൽ ഉൾപെടുത്തി.എൻക്വയറി സെന്ററുകളും ആധുനികവത്കരിക്കുന്നുണ്ട്. വൃത്തി ഹീനമായ ടോയിലറ്റുകൾ എന്ന നിരന്തര പ്രശ്നത്തിനും പരിഹാരമാവുകയാണ്.5 ലക്ഷം രൂപക്ക് നിർമിച്ച 74 സ്മാർട്ട് ടോയിലറ്റുകൾ പൊതുജനത്തിന് ഏപ്രിൽ 3 മുതൽ തുറന്നു കൊടുക്കും.

Top Post Ad

Below Post Ad