▪️തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ, പ്രതിസന്ധി ഒഴിവാക്കാൻ കെ.എസ്.ഇ.ബി സംസ്ഥാനത്ത് പലയിടത്തും വൈകിട്ട് ആറിനും രാത്രി 11നും ഇടയിൽ അര മണിക്കൂറോളം അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തി. പുറമെ നിന്ന് വൈദ്യുതി വാങ്ങിയാണിപ്പോൾ നില നിൽക്കുന്നത്. ഇനിയും അധികംവേണ്ടി വന്നാൽ കിട്ടുന്നത് വാതക നിലയത്തിൽ നിന്നുള്ള വൈദ്യുതിയായിരിക്കും.അതിന് യൂണിറ്റിന് 20 രൂപയോളം വില വരും.സംസ്ഥാനത്ത് കെ.എസ്.ഇ.ബി വൈദ്യുതി വിൽക്കുന്നത് 6.15 രൂപയ്ക്കാണ്. കരുതൽ ജലശേഖരം കുറഞ്ഞതോടെ പ്രതിദിന ഉദ്പാദനം 31ദശലക്ഷം യൂണിറ്റിൽ നിന്ന് 26 ദശലക്ഷമായി കുറയ്ക്കേണ്ടി വന്നു.
ജൂൺ ഒന്നിന് സംഭരണികളിൽ 750 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം.നിലവിൽ 1558 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണുള്ളത്. 38 ശതമാനമാണ് ഡാമുകളിലെ ജല ശേഖരം. 37 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ സംസ്ഥാനത്തെ ഉയർന്ന താപനില.