Type Here to Get Search Results !

ട്രെയിന്‍ തീവെപ്പ്; പ്രതിയുടെ ചിത്രവുമായി മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തു; കേസ്..!



ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ രേഖാചിത്രത്തിനോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചങ്ങരംകുളം മാന്തടം സ്വദേശി പരുവിങ്ങല്‍ അനസിനെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.


മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ്‌ ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുകയും ലിങ്ക് വാട്‌സ്‌ആപ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്‌ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഡി.ജി.പി, ജില്ല പൊലീസ്‌ മേധാവി എന്നിവര്‍ക്ക് സ്ക്രീന്‍ഷോട്ടും ലിങ്കടക്കം പരാതി നല്‍കിയിരുന്നു. അനസ് വിദേശത്താണ് ജോലിചെയ്യുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad