തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുമ്ബോള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളാണ്.
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കൂര്‍ വിശ്രമം നല്‍കണമെന്ന ലേബര്‍ കമ്മീഷന്‍റെ ഉത്തരവ് പലയിടത്തും നടപ്പാകുന്നില്ല. പലവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരും ചെറുകിട ജോലി ചെയ്യുന്നവരും പൊരിവെയിലില്‍ നട്ടം തിരിയുകയാണ്.
വിഷു ഷോപ്പിങ്ങിന് കുട്ടികളെയും കൊണ്ട് പുറത്തിറങ്ങിയ വീട്ടമ്മ പൊരിവെയിലത്ത് ആകെ വലഞ്ഞുപോയി.
നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പെടാപാട് പെടുന്നത്. സംസ്ഥാനത്ത് ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പ്രകാരം പുറം ജോലി ചെയ്യുന്ന ആളുകള്‍ക്ക് രാവിലെ പന്ത്രണ്ട് മണി മുതല്‍ 3 മണിവരെ നര്‍ബന്ധമായും വിശ്രമം അനുവദിക്കണം. ഈ ഉത്തരവ് എല്ലാ വര്‍ക്ക് സൈറ്റിലും നടപ്പിലാകുന്നുണ്ടോ. ഇപ്പോള്‍ സമയം പന്ത്രണ്ടര. സൂര്യന്‍ തലമുകളില്‍ കത്തി ജ്വലിക്കുന്നു. അപ്പോഴും കൊച്ചിയില്‍ പലയിടങ്ങളുലും കെട്ടിട നിര്‍മ്മാണ ജോലി തകൃതിയായി നടക്കുന്നു.
ചിലയിടങ്ങില്‍ കോണ്‍ട്രാക്ടര്‍മാര്‍ തൊഴിലാളികളെ വിശ്രമിക്കാന്‍ അനുവദിക്കുന്നുണ്ട്. മറൈന്‍ ഡ്രൈവില്‍ പ്ലൈവുഡ് കൊണ്ടൊരു കാക്കത്തണലുണ്ടാക്കി തളര്‍ന്ന് മയങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളി. ഓട്ടോ ഡ്രൈവര്‍മാരും സ്വന്തമായി ചെറുകിട ജോലി നോക്കുന്നവരും മൂന്ന് മണിക്കൂര്‍ വിശ്രമമൊന്നും നടക്കില്ലെന്നാണ് പറയുന്നത്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പൊരിവെയിലും സഹിച്ച് പുറത്തിറങ്ങുകയാണ്.