▪️ദില്ലി:ദിനേനയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചു ബാങ്കുകള്‍. എല്ലാ ബാങ്കുകളിലും ഒരേ തുകയല്ല പരിധിയായി വച്ചിട്ടുള്ളത്. എന്‍.പി.സി.ഐ മാര്‍ഗനിര്‍ദേശപ്രകാരം യു.പി.ഐയിലൂടെ പ്രതിദിനം ഒരുലക്ഷം രൂപ വരെ ഇടപാടു നടത്താം.
കാനറ ബാങ്കില്‍ ഒരുദിവസം 25,000 രൂപയുടെ ഇടപാടു നടത്താനേ അനുവാദമുള്ളൂ. എന്നാല്‍ എസ്.ബി.ഐ ഒരുലക്ഷം രൂപ വരെ ഇടപാടിന് അനുമതി നല്‍കുന്നു. ഒരുദിവസം പരമാവധി 20 യു.പി.ഐ ഇടപാടു മാത്രമേ ഒരാള്‍ക്ക് നടത്താനാകൂ. അതേസമയം വിവിധ യു.പി.ഐ ആപ്പുകളിലെ ഇടപാടു തുകയുടെ പരിധിയിലും വ്യത്യാസമുണ്ട്.
◻️ആമസോണ്‍ പേ
ആമസോണ്‍ പേ വഴി നടത്താവുന്ന പ്രതിദിന യു.പി.ഐ ഇടപാട് പരമാവധി ഒരുലക്ഷം രൂപ വരെയാണ്. അതേസമയം ഒരാള്‍ ആമസോണ്‍ പേയില്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം 5000 രൂപ വരെയേ ഇടപാട് നടത്താനാകൂ.
◻️ഫോണ്‍പേ
കേരളത്തില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് ഫോണ്‍പേ. ഇതിലൂടെ യു.പി.ഐ വഴി ഒരുലക്ഷം രൂപയേ ഒരുദിവസം ഇടപാടു നടത്താനാകൂ. ഈ ആപ്പു വഴി ഒരുദിവസം ഒരാള്‍ക്ക് 10 മുതല്‍ 20 വരെ ഇടപാടുകള്‍ നടത്താം. എന്നാല്‍ ആമസോണ്‍ പേയിലെ പോലെ സമയപരിധിയില്ല. രജിസ്റ്റര്‍ ചെയ്ത ഉടന്‍ ഇത്രയും ഇടപാട് നടത്താം.
◻️ഗൂഗിള്‍ പേ
ഗൂഗിള്‍ പേ(ജിപേ) വഴി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഒരുദിവസം ഒരുലക്ഷം രൂപ വരെയേ അയക്കാനും സ്വീകരിക്കാനും സാധിക്കൂ. ഒരുദിവസം പരമാവധി 10 ഇടപാടേ ഒരാള്‍ക്ക് നടത്താനാകൂ. പതിനായിരം രൂപയുടെ 10 ഇടപാട് വരെ ഒരുദിവസം നടത്താം.
◻️പേടിഎം
പേടിഎമ്മിലൂടെ ഒരാള്‍ക്ക് ഒരുദിവസം പരമാവധി ഒരുലക്ഷം രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാം. എന്നാല്‍ ഒരുമണിക്കൂറില്‍ 20,000 രൂപയേ അയക്കാനാകൂ. ഒരുമണിക്കൂറില്‍ 5 ട്രാന്‍സാക്ഷന്‍സ് നടത്താം. ഇങ്ങനെ ഒരുദിവസം 20 ട്രാന്‍സാക്ഷനുകള്‍.