Type Here to Get Search Results !

സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടു, നാളെ പെരുന്നാള്‍; ഒമാനില്‍ ശനിയാഴ്ച



റിയാദ്: മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ  റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് തീരുമാനിച്ചത്.  അതേസമയം ഒമാനില്‍ വെള്ളിയാഴ്ചയോടെ റദമാനിലെ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.  ചെറിയ പെരുന്നാള്‍ പ്രമാണിച്ചു ഒമാവില്‍ രാജ്യത്ത് വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച്  ദിവസം പൊതു അവധിയും 89 വിദേശികൾക്കുൾപ്പെടെ 198 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കു   ശേഷം ചൊവ്വാഴ്ച ഏപ്രിൽ 25  മുതൽ  സർക്കാർ  സ്വകാര്യ  സ്ഥാപനങ്ങൾ  പ്രവർത്തിച്ചു തുടങ്ങും. മസ്‌കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഈദുൽ ഫിത്തർ നമസ്‌കാരം നിർവഹിക്കും. അറബ് ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും ഈദുൽ ഫിത്തർ ആശംസകളും ഒമാൻ ഭരണാധികാരി കൈമാറി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad