Type Here to Get Search Results !

മൂന്നാം തവണയും ഈ വര്‍ഷത്തെ ഉയര്‍ന്ന ചൂട് പാലക്കാട്‌ രേഖപ്പെടുത്തി



പാലക്കാട്‌: മൂന്നാം തവണയും ഈ വര്‍ഷത്തെ ഉയര്‍ന്ന ചൂട് പാലക്കാട്‌ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് ( 40.1°c) പാലക്കാട്‌ രേഖപെടുത്തി.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടായ 40.1°c കഴിഞ്ഞ 6 ദിവസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് പാലക്കാട്‌ രേഖപെടുത്തുന്നത്.


കേരളത്തില്‍ ഉയര്‍ന്ന താപനില തുടരുകയാണ്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം സാധാരണയെക്കാള്‍ ഉയര്‍ന്ന ചൂട് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാനാണ് സാധ്യത. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

Top Post Ad

Below Post Ad