Type Here to Get Search Results !

അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാം; അനുമതി നല്‍കി സുപ്രിംകോടതി



പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി സുപ്രിംകോടതി. പിതാവിനെ കാണാന്‍ വരാനാണ് സുപ്രിംകോടതി അനുമതി നല്‍കി നല്‍കിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തില്‍ തുടരാംരോഗബാധിതനായ പിതാനിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണം. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്.വിചാരണ പൂര്‍ത്തിയായെങ്കില്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി നേരത്തെ ചോദിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണയില്‍ അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ മഅദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ മഅദനിക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഒരു കാരണവശാലും ബംഗളൂരു വിട്ടുപോകരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.

Top Post Ad

Below Post Ad