മലപ്പുറം: ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തോട് ചേർത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മലപ്പുറം ചങ്ങരംകുളം മാന്തടം പരുവിങ്ങൽ അനസിന് എതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണ്.
ട്രെയിനിൽ തീ കത്തിച്ച പ്രതിയുടെ രേഖാചിത്രവുമായി മുഖ്യമന്തിയുടെ ഫോട്ടോ മോർഫ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അതിൻറെ ലിങ്കുകൾ മറ്റു വാട്സാപ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, മലപ്പുറം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സ്‌ക്രീൻഷോട്ടും പ്രൊഫെയിൽ സ്‌ക്രീൻഷോട്ടും ലിങ്കും പരാതിയോടൊപ്പം നൽകിയിരുന്നു. നിലവിൽ അനസ് വിദേശത്താണ്.