മുംബൈ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി പിടിയിലായെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീവച്ച ഷഹറൂഖ് സെയ്ഫി പിടിയിലായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോള്‍ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി മറ്റു കംപാര്‍ട്മെന്റുകളിലേക്കു ചിതറിയോടി. പേടിച്ച് ട്രേയിനില്‍ നിന്ന് ചാടിയ മൂന്ന് പേരാണ് മരിച്ചത്.