Type Here to Get Search Results !

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വീണ്ടും വിദേശ യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും



സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വീണ്ടും വിദേശയാത്ര നടത്താൻ ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. അമേരിക്കയിലും സൗദി അറേബ്യയിലും നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശ സന്ദർശനം നടത്താനൊരുങ്ങുന്നത്


അമേരിക്കയിലെ സമ്മേളനം ജൂണിലും സൗദിയിലെ സമ്മേളനം സെപ്റ്റംബറിലും നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടനിൽ നടത്തിയ യുകെ-യുറോപ്പ് മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു

Top Post Ad

Below Post Ad