കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിച്ചവരിൽ കേരളത്തിൽനിന്ന് അവസരം ലഭിച്ചത് 9270 പേർക്ക്. ഈ പട്ടികയിൽ മാറ്റമുണ്ടായേക്കാം. 70 വയസ്സ് വിഭാഗത്തിലെ 1430 പേർക്കും ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലെ 2807 പേർക്കും നേരിട്ട് അവസരം ലഭിച്ചു. ജനറൽ വിഭാഗത്തിൽനിന്ന് 5033 പേർക്കും അവസരം ലഭിച്ചു.
15,287 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചത്. മൂന്നു വിഭാഗങ്ങളിലായി 19,524 പേരാണ് സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചത്.