കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരായ നടപടി എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി പ്ലേ ഓഫ് മത്സരത്തിനിടയില്‍ പിച്ചില്‍ നിന്ന് ഇറങ്ങിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ (INR 4,00,00,000/-) പിഴ ചുമത്തി.
ഒപ്പം "കളി ഉപേക്ഷിച്ച കായിക വിരുദ്ധമായ പെരുമാറ്റത്തിന് പരസ്യമായി മാപ്പു പറയണം എന്നും എ ഐ എഫ് എഫ് നിര്‍ദ്ദേശിച്ചിട്ടു. മാപ്പു പറഞ്ഞില്ല എങ്കില്‍ പിഴ ആറ് കോടി രൂപ) ആക്കി ഉയര്‍ത്തും.
പ്ലേ ഓഫില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ബെംഗളുരു എഫ്‌സി നേടിയ ഗോള്‍ വിവാദമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളംവിട്ടിരുന്നത്. ഗോളിന് കാരണമായ ഫ്രീകിക്ക് ഗോള്‍ സ്‌കോറര്‍ സുനില്‍ ഛേത്രിയെ എടുക്കാന്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനത്തിനെതിരെ ക്ലബ് എഐഎഫ്‌എഫിന് പ്രതിഷേധം അറിയിച്ചു എങ്കിലും അത് ക്ലബിന് എതിരായ നടപടിയുടെ കടുപ്പം കുറച്ചില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന് എഐഎഫ്‌എഫ് നടത്തുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് 10 മത്സരങ്ങളുടെ വിലക്കും എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. ഒപ്പം അഞ്ച് ലക്ഷം രൂപ (5,00,000/- രൂപ) പിഴയും ഉണ്ടാലും. ഇവാന്‍ പരസ്യമായി മാപ്പു പറഞ്ഞില്ല എങ്കില്‍ പിഴ 10 ലക്ഷമായി ഉയരും. ഈ വിധികള്‍ക്ക് എതിരെ ക്ലബിനും കോച്ചിനും അപ്പീല്‍ നല്‍കാം.