തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്ററി വിഭാഗം ക്ലാസ്സുകളില്‍ ഇനിമുതല്‍ 50 കുട്ടികള്‍.
,സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് തീരുമാനം. ഈ വ്യവസ്ഥ കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്. അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പ്രൊഫസര്‍ വി കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശമുണ്ട്.
കുട്ടികളുടെ എണ്ണം കുറക്കുന്നതിലൂടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ സാധിക്കും. നിലവില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ക്ക് അസന്തുലിതാവസ്ഥയുണ്ട്. ചില സ്ഥലങ്ങളില്‍ പത്താം ക്ലാസ്സ് ജയിക്കുന്നവരുടെ എണ്ണം അനുസരിച്ച് ഹയര്‍ സെക്കന്റി ബാച്ചുകളും ഇല്ല. 65 വിദ്യാര്‍ത്ഥികള്‍ വരെ ഒരു ക്ലാസ്സില്‍ പഠിക്കുന്നുണ്ടെന്നും ബെഞ്ച് റിപ്പോര്‍ട്ട് പറയുന്നു.
കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് പഠനം താളം തെറ്റിക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഒരു ക്ലാസ്സില്‍ 15 മുതല്‍ 16 കുട്ടികള്‍ മാത്രമാണ് ഉള്ളത്. സ്ഥിരം അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതിലുള്‍പ്പടെ അപാകതകളുണ്ടെന്നും സമിതിയുടെ പഠനത്തില്‍ പറയുന്നു.