പകൽചൂടിന് പുറമെ സംസ്ഥാനത്ത് രാത്രികാല ചൂടും കുത്തനെ ഉയരുന്നു. ഞായറാഴ്ച കണ്ണൂരിൽ 28.4 ഡിഗ്രിയും കോഴിക്കോട് 28.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ താപമാപിനികളിൽ കൊല്ലം ജില്ലയിലെ പുനലൂർ (22 ഡിഗ്രി സെൽഷ്യസ്) ഒഴികെ മറ്റ് കേന്ദ്രങ്ങളിലെല്ലാം ശരാശരി താപനില 27 ഡിഗ്രിക്ക് മുകളിലാണ്. വൈകീട്ട് 5.30 മുതൽ അടുത്ത ദിവസം രാവിലെ 8.30 വരെയുള്ള ചൂടാണിത്. സംസ്ഥാനത്ത് വെയിലിലെ അൾട്രാവയലറ്റ് (യു.വി) തോത് പതിവിലും അപകടകരമായ നിലയിലാണ്. 11ന് മുകളിൽ കടക്കുന്നതുതന്നെ അതിതീവ്രമാണെന്നിരിക്കെ 12 യൂനിറ്റിലും അധികമാണ് സംസ്ഥാനത്ത് പലയിടത്തും രേഖപ്പെടുത്തിയത്
രാത്രികാല ചൂടും കുത്തനെ ഉയരുന്നു; 28 ഡിഗ്രിയിലേക്ക്
April 16, 2023
0
Tags