തിരുവനന്തപുരം. പത്താം ക്ലാസിൽ പഠിച്ച അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ വെയിറ്റേജായി നൽകുന്ന രണ്ട് പോയിന്റ് നിറുത്തലാക്കാൻ ആലോചന.
ഇത് മെരിറ്റിനെ അട്ടിമറിക്കുമെന്ന, പ്രസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
അതേ സമയം,, അപേക്ഷിക്കുന്ന സ്‌കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ കുട്ടികൾക്കുള്ള പ്രാദേശിക വെയിറ്റേജ് നിലനിറുത്തും. ഹൈസ്കൂൾ മാത്രമുള്ള സ്കൂളുകളിൽ പഠിച്ച് മികച്ച ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾ വെയിറ്റേജില്ലാത്ത കാരണത്താൽ പിന്നാക്കം പോകുന്നുണ്ട്. . നീന്തൽ അറിയാവുന്ന കുട്ടികൾക്ക് നൽകിയിരുന്ന രണ്ട് മാർക്കിന്റെ ബോണസ് പോയിന്റ് കഴിഞ്ഞ വർഷം നിർത്തലാക്കിയിരുന്നു.