Type Here to Get Search Results !

2022-ലെ സെൻസസ് പ്രകാരം രാജ്യത്ത് 3167 കടുവകളുണ്ടെന്ന് റിപ്പോർട്ട്



ബന്ദിപൂർ: 2022-ലെ സെൻസസ് പ്രകാരം രാജ്യത്ത് 3167 കടുവകളുണ്ടെന്ന് റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ 200 കടുവകൾ കൂടിയെന്ന് പ്രധാനമന്ത്രി പുറത്തുവിട്ട കണക്കുകൾ പറയുന്നു. കർണാടകയിലെ ബന്ദിപൂർ കടുവാ സങ്കേതത്തിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കണക്ക് പുറത്തുവിട്ടത്.

വിവിധ രാജ്യങ്ങളിൽനിന്ന് കൂടുതൽ കടുവകളെ ഇന്ത്യയിലെത്തിക്കാൻ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കടുവാ സംരക്ഷണത്തിനായി പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. ബന്ദിപൂർ കടുവാ സങ്കേതം സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ദിരാ ഗാന്ധിയാണ് ആദ്യമായി ബന്ദിപൂർ സന്ദർശിച്ച പ്രധാനമന്ത്രി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad