Type Here to Get Search Results !

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിന് മുകളിൽ

 


ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് രണ്ടക്കം കടന്നു. മാർച്ച് 27 മുതൽ ഏപ്രിൽ രണ്ടുവരെയുള്ള ആഴ്ചയിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ദിവസങ്ങളായി രോഗികളുടെ എണ്ണവും അഞ്ഞൂറിന് മുകളിലാണ്. 6229 പേരാണ് ചികിത്സയിലുള്ളത്.


കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ നിൽക്കുന്നത്. എറണാകുളം ജില്ലയിൽ നിരക്ക് 23.99 ശതമാനമാണ്. രോഗികളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് ഇതര പനിരോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവർക്കുള്ള ചികിത്സാ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറിക്കി. ആർ.ടി.പി.സി.ആർ. പരിശോധന വ്യാപിപ്പിക്കാനും ആവശ്യപ്പെട്ടു.


സർക്കാർ, സ്വകാര്യാശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേകമായി കിടക്കകൾ സജ്ജമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചു. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽത്തന്നെ ചികിത്സ ഉറപ്പാക്കണം.


പ്രമേഹം, അമിതരക്തസമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശരോഗം തുടങ്ങിയ മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും നിർബന്ധമായും മുഖാവരണം ധരിക്കാനും നിർദേശിച്ചിട്ടുണ്ട്.


ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക്


കോട്ടയം................. 19.65


വയനാട്.................. 19.29


കൊല്ലം.................... 18.77


തൃശ്ശൂർ-................... 14.69


പത്തനംതിട്ട.......... 14.68


ഇടുക്കി................... 13.93


പാലക്കാട്.............. 13.34


ആലപ്പുഴ................ 12.40


കോഴിക്കോട്......... 10.94


തിരുവനന്തപുരം... 10.94


കാസർകോട്......... 10.55


കണ്ണൂർ.................... 7.57


മലപ്പുറം.................. 6.32 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad