Type Here to Get Search Results !

Kerala Petrol Diesel Price Today | ക്രൂഡ് ഓയിൽ വില കുറയുന്നു, ഇനിയും ഇന്ധനവില കുറയ്ക്കാറായില്ലേ എന്ന് കോൺഗ്രസ്



ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില കുറയുന്നതിന്റെ നേട്ടം കേന്ദ്രസർക്കാർ ഉപഭോക്താക്കൾക്ക് കൈമാറണമെന്ന് കോൺഗ്രസ്. കഴിഞ്ഞ വർഷം മാർച്ചിൽ അസംസ്‌കൃത എണ്ണയുടെ വില ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായിരുന്നുവെന്നും ലിറ്ററിന് 16.75 രൂപയുടെ വ്യത്യാസം ഉണ്ടായെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പത്രസമ്മേളനത്തിൽ സംസാരിക്കവേ പറഞ്ഞു.

ഈ മാസം ഇന്ത്യയിൽ അസംസ്‌കൃത എണ്ണയുടെ വില ലിറ്ററിന് 36.68 രൂപയാണെന്നും കഴിഞ്ഞ വർഷം വില 53.45 രൂപയായിരുന്നുവെന്നും അതിനാൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സർക്കാർ ഉപഭോക്താക്കളുടെ ചെലവിൽ ലാഭം കൊയ്യുകയാണ് എന്ന് വല്ലഭ് ആരോപിച്ചു.

അന്താരാഷ്ട്ര വിപണിയിൽ 305 ദിവസങ്ങളിൽ (2022 മെയ് 21 മുതൽ) ക്രൂഡ് ഓയിൽ വില (ഇന്ത്യൻ ബാസ്കറ്റ്) ലിറ്ററിന് 16.75 രൂപ കുറഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതേ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറിയാലും എക്സൈസ് തീരുവയിൽ കുറവു വരുത്താതെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 16.75 രൂപ കുറയും.

അതേസമയം, മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മെയ് മുതൽ 2022 ഡിസംബർ വരെയുള്ള പെട്രോൾ, ഡീസൽ നിരക്കിലെ വർദ്ധനവ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. രാജ്യസഭയിൽ ഉയർന്ന സ്റ്റാർഡ് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഈ കാലഘട്ടത്തിൽ ഡൽഹിയിൽ പെട്രോളിന്റെ ചില്ലറവിൽപ്പന വില 33.85 ശതമാനവും, ഡീസലിന് 61.51 ശതമാനവും വർധിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:

ഡൽഹി

പെട്രോൾ ലിറ്ററിന് 96.72 രൂപ

ഡീസൽ ലിറ്ററിന് 89.62 രൂപ

ചെന്നൈ

പെട്രോൾ ലിറ്ററിന് 102.73 രൂപ

ഡീസൽ ലിറ്ററിന് 94.33 രൂപ

കൊൽക്കത്ത

പെട്രോൾ ലിറ്ററിന് 106.03 രൂപ

ഡീസൽ ലിറ്ററിന് 92.76 രൂപ

മുംബൈ

പെട്രോൾ ലിറ്ററിന് 106.31 രൂപ

ഡീസൽ ലിറ്ററിന് 94.27 രൂപ

ബെംഗളൂരു

പെട്രോൾ ലിറ്ററിന് 101.94 രൂപ

ഡീസൽ ലിറ്ററിന് 87.89 രൂപ

ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 96.57 രൂപ

ഡീസൽ ലിറ്ററിന് 89.76 രൂപ

ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 108.65 രൂപ

ഡീസൽ ലിറ്ററിന് 93.90 രൂപ

ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 96.63 രൂപ

ഡീസൽ ലിറ്ററിന് 92.38 രൂപ

ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 109.66 രൂപ

ഡീസൽ ലിറ്ററിന് 97.82 രൂപ

തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 107.71 രൂപ

ഡീസൽ: ലിറ്ററിന് 96.52 രൂപ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad