Type Here to Get Search Results !

കാസര്‍ഗോഡ് വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

 


കാസര്‍ഗോഡ്: മൊഗ്രാല്‍ പുത്തൂരില്‍ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സ്വാദിഖ്(22) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. കയര്‍ പൊട്ടിച്ച് ഓടുകയായിരുന്ന പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് അടിവയറ്റില്‍ കുത്തേറ്റത്. ഉടന്‍ തന്നെ മംഗളൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലില്‍ ഓടിയെത്തിയ ഇതേ പോത്ത് അവിടെയും അക്രമം നടത്തി. സംഭവത്തില്‍ രണ്ട് കടകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 25 ഓളം പേര്‍ക്ക് പരുക്കേറ്റതായും വിവരം ലഭിക്കുന്നുണ്ട്. പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വീടുകള്‍ തകര്‍ത്തും പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോര്‍സും ചേര്‍ന്ന് പോത്തിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad