Type Here to Get Search Results !

റോഡില്‍ ഇടയ്ക്കിടെ ചാര്‍ജിങ്ങ് സ്റ്റേഷന്‍; ഹൈവേകളെ വൈദ്യുതപ്പാതയാക്കാന്‍ കേന്ദ്രം



നിലവിലെ ഹൈവേകളെ ‘വൈദ്യുതപ്പാത’കളാക്കിമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഹൈവേകളില്‍ ഇടയ്ക്കിടെ വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ്‌ചെയ്യാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി.

ചാര്‍ജിങ് കേന്ദ്രങ്ങള്‍ പി.പി.പി. മാതൃകയിലാകും സ്ഥാപിക്കുക.


സ്വകാര്യകമ്പനികള്‍ക്കും ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി സ്ഥലംനല്‍കുന്ന പ്രദേശവാസികള്‍ക്കും സര്‍ക്കാരിനുപുറമേ അതില്‍ പങ്കാളിത്തമുണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്വേയിലും ഡല്‍ഹി-ജയ്പുര്‍ പാതയിലും ഇത് നടപ്പാക്കിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും.


മുന്നൂറുകിലോമീറ്റര്‍ വരുന്ന സാധാരണ ഹൈവേയെ ‘വൈദ്യുതപ്പാത’യാക്കാന്‍ മൂന്നുമാസം മതിയാകുമെന്നാണ് പറയുന്നത്. ഇത്തരം പാതകളില്‍ പൊതുഗതാഗതത്തിനായി വൈദ്യുതബസുകളും ടാക്‌സികളും ഓടിക്കും. ഇതിന്റെ നടത്തിപ്പും പി.പി.പി. മാതൃകയിലായിരിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad