Type Here to Get Search Results !

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു



സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു . മാർച്ച് 30-ന് പരീക്ഷ അവസാനിക്കും. രാവിലെ 9.30-നാണ് പരീക്ഷ ആരംഭിച്ചത് . 


4,25,361 വിദ്യാർഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതും. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 30,740 വിദ്യാർഥികളും പരീക്ഷ എഴുതും.


ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെയാണ് മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കുക. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടിവരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ മൂന്നിന് മൂല്യനിർണ്ണയം ആരംഭിക്കും.


വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad