കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ വൈകിട്ടോടെ അണക്കാനാകുമെന്ന് മന്ത്രി പി. രാജീവ്. കോര്‍പറേഷന്‍, അഗ്നിശമനസേന, ആരോഗ്യ വിഭാഗങ്ങള്‍ എന്നിവയുടെ ഏകോപനമുണ്ടാകുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
ബ്രഹ്മപുരത്ത് മാലിന്യ നീക്കം ആരംഭിക്കും. ഇതിനായി പുതിയ സ്ഥലം കലക്ടര്‍ കണ്ടെത്തും. മൂന്ന് മാസത്തിലൊരിക്കല്‍ മേയര്‍, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ബ്രഹ്മപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജും വ്യക്തമാക്കി. ആശങ്കയുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു.
ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമില്ല. പ്രായമായവരും രോഗികളും ശ്രദ്ധിക്കണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ്. കുട്ടികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. സ്മോക് കാഷ്വാലിറ്റി ഉറപ്പ് വരുത്തിയെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.