Type Here to Get Search Results !

വൈദ്യുതി ഉപയോഗം കൂടുന്നു; നിയന്ത്രിച്ചില്ലെങ്കില്‍ നിരക്കുവര്‍ധനയുണ്ടാകും



വേനല്‍ക്കാലമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. 86.20 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ വൈദ്യുതി ഉപയോഗം.


ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 47 ശതമാനമാണ് ജലനിരപ്പ്. ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 70 ശതമാനം ജലമുണ്ടായിരുന്നു.


പുറത്ത് നിന്നും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി വാങ്ങുന്നത്. അതുകൊണ്ടുതന്നെ രാത്രി ഏഴ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ നിരക്കുവര്‍ധനയുണ്ടാകും. യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ വിതരണക്കാര്‍ക്ക് അനുമതി നല്‍കി.


സംസ്ഥാനത്ത് പലയിടത്തും താപസൂചിക 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യമാണ് നിലവിലുളളത്. ഈ മാസം മൂന്ന് ദിവസത്തെ ഉപയോഗം തന്നെ 85ദശലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ ദിവസം 86.20 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് സര്‍വകാല റെക്കോര്‍ഡ്.

______________________

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad