Type Here to Get Search Results !

അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുകൾ പുറത്തിറക്കാൻ വാട്സ്ആപ്പ്



ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന് മെറ്റ സിഇഒ ഈ മാസം പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ, വിൻഡോസ് ഉപഭോക്താക്കൾക്കുള്ള പ്രത്യേകമായ ഒരു വെബ് ആപ്പും വാട്സ്ആപ്പ് ലഭ്യമാകും. എന്നാൽ, ഈ വർഷം കൂടുതൽ വിപ്ലവാത്മകമായ ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്തിറക്കുമെന്ന് WABetaInfo എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്സ്ആപ്പുമായി ബന്ധപ്പെട്ട എല്ലാ വികസനങ്ങളെയും പിന്തുടരുന്ന വെബ്സൈറ്റ് ആണ് WABetaInfo. New features including Edit message coming to WhatsAppഇൻസ്റ്റന്റ് മെസ്സേജിങ് കൂടുതൽ ഫലപ്രദമാക്കുന്നതിനായും കൂടുതൽ രസകരമാക്കുന്നതിനുമായാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് എത്തിക്കുന്നത് എന്ന റിപോർട്ടുകൾ പുറത്തു വരുന്നു. അതനുസരിച്ച്, ഒരിക്കൽ അയച്ചതിന് ശേഷം മെസ്സേജുകളിൽ മാറ്റം വരുത്തുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് രംഗത്തെത്തിക്കും. മെസ്സേജ് അയച്ച ശേഷം അവ എഡിറ്റ് ചെയ്യുനുള്ള സൗകര്യം വാട്സ്ആപ്പിൽ ലഭ്യമാക്കണമെന്ന് കുറച്ചു കാലങ്ങളായി ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. അവ പരിഗണിച്ചാണ് മെറ്റയുടെ ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾകൂടാതെ, അപ്രത്യക്ഷമാകുന്ന തരത്തിലുള്ള മെസ്സേജുകൾക്ക് ഇനി കാലയളവ് നിർണയിക്കാൻ സാധിക്കും. ഒരു മണിക്കൂർ മുതൽ ഒരു വർഷം വരെ 15 രീതിയിൽ ഈ ദൈർഘ്യം ഉപയോഗിക്കാൻ സാധിക്കും. നിലവിൽ വാട്സ്ആപ്പിൽ ലഭ്യമായ അപ്രതൃക്ഷമാകുന്ന ചിത്രങ്ങൾ പോലെയും വിഡിയോകൾ പോലെയും ഒരിക്കൽ ഓപ്പൺ ചെയ്താൽ പിന്നീട് അപ്രത്യക്ഷമാകുന്ന ഓഡിയോ മെസ്സേജുകൾ ഈ വർഷം വാട്സ്ആപ്പിൽ എത്തും. ഒപ്പം ചാറ്റിന്റെ ഉള്ളിലോ ഗ്രൂപ്പിലോ ഒരു മെസ്സേജ് പിൻ ചെയ്യാനുള്ള സംവിധാനം, വാട്സ്ആപ്പ് ഓഡിയോ ചാറ്റ് എന്നിവ ഈ വർഷം തന്നെ ആപ്പ്ളിക്കേഷനിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad