അതുല്യനടന്‍ ഇന്നസെന്റിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നാടക പ്രവര്‍ത്തകനും സുഹൃത്തുമായ ലാസര്‍ മാമ്പുള്ളിയുടെ കല്ലറയ്ക്കടുത്താണ് ഇന്നസെന്റിനും കല്ലറ ഒരുങ്ങിയത്. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം ഇന്നസെന്റിന്റെ വീടായ പാര്‍പ്പിടത്തില്‍ എത്തിച്ചത്. രാത്രി ഏറെ വൈകിയും അതിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്. സിനിമാതാരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി , വിജയരാഘവന്‍, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ , സലിം കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു
അതുല്യകലാകാരന്‍ വിട നല്‍കി നാട്… പ്രിയപ്പെട്ട ഇന്നച്ചന്‍ യാത്രയായി
March 28, 2023
0
Tags