Type Here to Get Search Results !

പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂൺ 30 വരെ നീട്ടി



ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പറും(പാന്‍) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂണ്‍ 30 വരെ നീട്ടി. നേരത്തെ 2023 മാര്‍ച്ച് 31-ായിരുന്നു അവസാനതീയതി. എന്നാല്‍ ചൊവ്വാഴ്ചയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനല്‍കിയത്.


2023 ജൂണ്‍ 30-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്നാം തീയതി മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് സി.ബി.ഡി.ടി.യുടെ മുന്നറിയിപ്പ്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു. പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴയും ഏര്‍പ്പെടുത്തി. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം.


Top Post Ad

Below Post Ad