പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സൗദിയിലെ ആദ്യ അവാാര്‍ഡ്. അല്‍ നസറിന് ഒപ്പന്‍ ഗോളടിച്ചു കൂട്ടുന്ന റൊണാള്‍ഡോയെ ഈ കഴിഞ്ഞ മാസത്തെ മികച്ച താരമായി തിരഞ്ഞെടുത്തു.
തന്റെ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് റൊണാള്‍ഡോ ഈ പുരസ്കാരം നേടാനുള്ള കാരണം. കഴിഞ്ഞ മാസം ഹിലാലിന്റെ സലിം അല്‍-ദൗസരിക്ക് ആയിരുന്നു ഈ പുരസ്കാരം.
ഫെബ്രുവരി മുഴുവന്‍ റൊണാള്‍ഡോ സൗദിയില്‍ തിളങ്ങി നിന്നു. ഫെബ്രുവരി 3-ന് അല്‍ ഫത്തേയ്‌ക്കെതിരെ 38-കാരന്‍ അല്‍-നാസറിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. പിന്നാലെ അല്‍ വെഹ്ദിക്ക് എതിരെ തന്റെ ടീമിന്റെ 0-4 വിജയം നേടിയപ്പോള്‍ നാലു ഗോളുകളും റൊണാള്‍ഡോ ആയിരുന്നു സ്കോര്‍ ചെയ്തത്. അല്‍-താവൂണിനെതിരെ 2-1 ന് വിജയിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ തന്റെ പുതിയ ക്ലബ്ബിനായി തന്റെ ആദ്യ രണ്ട് അസിസ്റ്റുകളും നല്‍കി. അല്‍-നാസറിന്റെ ഡമാകിനോടുള്ള 3-0ന്റെ വിജയത്തില്‍ ഹാട്രിക്ക് നേടാനും റൊണാള്‍ഡോക്ക് ആയി.