മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ ഉയർത്തി 333 രൂപയാക്കി.
ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നു മുതൽ പുതിയ കൂലി പ്രാബല്യത്തിൽ വരും നിലവിൽ 311 രൂപയായിരുന്നു .
കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കുന്നത് പരിഗണിച്ച് ഏറ്റവും ഉയർന്ന കൂലി അനുവദിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഏറ്റവും ഉയർന്ന കൂലി ഹരിയാനയിലാണ് 357 രൂപ 354 രൂപ കൂടിയുള്ള സിക്കിം ആണ് തൊട്ടു പിന്നിൽ. കേരളം മൂന്നാം സ്ഥാനത്താണ്.