Type Here to Get Search Results !

കായൽ സംരക്ഷിച്ചില്ല; കേരളത്തിന് ഗ്രീൻ ട്രൈബ്യൂണൽ 10 കോടി പിഴയിട്ടു



ന്യൂഡൽഹി: കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. ചെയർമാൻ ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിനായി നടപടി എടുക്കാതിരുന്നതിനാണ് പിഴ. പിഴത്തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കർമ പരിപാടി ആരംഭിക്കുകയും വേണം.


രണ്ടു കായലുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്റെ അഞ്ചിരട്ടിയിൽ അധികമാണെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി പ്രവർത്തകനായ കെ.വി. ഹരിദാസ്, സർക്കാരിനെതിരെ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad