Type Here to Get Search Results !

28ന് ചരക്ക് വാഹന തൊഴിലാളി പണിമുടക്ക്



കോ​ഴി​ക്കോ​ട്: ഗു​ഡ്സ് ട്രാ​ൻ​സ്​​പോ​ർ​ട്ട് ​തൊ​ഴി​ലാ​ളി​ക​ൾ ഈ​മാ​സം 28ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. കേ​ന്ദ്ര ട്രാ​ൻ​സ്​​പോ​ർ​ട്ട് നി​യ​മ​ത്തി​ന്റെ പേ​രി​ൽ ച​ര​ക്കു​ക​ട​ത്ത് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ട് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് റ​വ​ന്യൂ, പൊ​ലീ​സ്, ആ​ർ.​ടി.​ഒ, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല,


ച​ര​ക്കു വാ​ഹ​ന വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ്​ രാ​മ​ച​ന്ദ്ര​ൻ ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. ഇ​തി​നെ​ല്ലാം പ​രി​ഹാ​രം തേ​ടി​യാ​ണ് പ​ണി​മു​ട​ക്ക്. ജി​ല്ല ക​ല​ക്ട​റേ​റ്റു​ക​ളി​ലേ​ക്ക് 28ന് ​മാ​ർ​ച്ച് ന​ട​ത്താ​നും ഓ​ൾ കേ​ര​ള ഗു​ഡ്സ് ട്രാ​ൻ​സ്​​പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഓ​ണേ​ഴ്സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് കെ.​കെ. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഗു​ഡ്സ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഇ​ബ്രാ​ഹിം​കു​ട്ടി സ​മ​ര​പ്ര​ഖ്യാ​പ​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ടി.​കെ. രാ​ജ​ൻ, പ​രാ​ണ്ടി മ​നോ​ജ്, പി.​എ​സ്. ജ​യ​ച​ന്ദ്ര​ൻ (സി.​ഐ.​ടി.​യു), പി.​കെ. നാ​സ​ർ (എ.​ഐ.​ടി.​യു.​സി), രാ​മ​ച​ന്ദ്ര​ൻ (ഐ.​എ​ൻ.​ടി.​യു.​സി), എ​ൻ.​കെ.​സി. ബ​ഷീ​ർ, വി.​എ.​കെ. ത​ങ്ങ​ൾ (എ​സ്.​ടി.​യു), മ​ന​യ​ത്ത് ച​ന്ദ്ര​ൻ (എ​ച്ച്.​എം.​എ​സ്), കെ.​കെ. ഹം​സ (ലോ​റി ഓ​ണേ​ഴ്സ്), പി.​എം. മോ​ഹ​ൻ​രാ​ജ് (ടി​പ്പ​ർ ഓ​ണേ​ഴ്സ്), കെ.​ജെ. സ്റ്റാ​ൻ​ലി​ൻ, പി.​കെ. ബ​ഷീ​ർ (ലോ​റി ഓ​ണേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad